Saturday, June 20, 2009



ചാന്ദ്‌പാഷ മാപ്പിളപ്പാട്ടിനെ അനശ്വരമാക്കിയ പ്രതിഭ: എരഞ്ഞോളി
കോഴിക്കോട്‌: മാപ്പിളപ്പാട്ടിനെ അവിസ്‌മരണീയ സംഗീതാനുഭവമാക്കി മാറ്റിയ അനശ്വര പ്രതിഭയായിരുന്നു ഉസ്‌താദ്‌ ചാന്ദ്‌ പാഷയെന്നു പ്രശസ്‌ത ഗായകന്‍ എരഞ്ഞോളി മൂസ അഭിപ്രായപ്പെട്ടു. മാപ്പിളപ്പാട്ടിനെ പുതിയ പാട്ടുകാര്‍ അങ്ങേയറ്റം മലീമസമാക്കുകയാണെന്നും ഒരു സമൂഹത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തെ പരിഹസിക്കുകയും നശിപ്പിക്കുകയുമാണ്‌ അത്തരക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സരണി സര്‍ഗവേദി കോഴിക്കോട്‌ ഇസ്‌ലാമിക്‌ യൂത്ത്‌ സെന്ററില്‍ നടത്തിയ ചാന്ദ്‌ പാഷാ അനുസ്‌മരണ സായാഹ്നത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാന്ദ്‌ പാഷ ചിട്ടപ്പെടുത്തിയ പാട്ടുകള്‍ ഉള്‍പ്പെടുത്തി ആഗസ്‌ത്‌ 14ന്‌ കോഴിക്കോട്‌ ടൗണ്‍ഹാളില്‍ വിപുലമായ അനുസ്‌മരണ പരിപാടി നടത്തുമെന്നു സംഘാടകര്‍ അറിയിച്ചു. ടി കെ ആറ്റക്കോയ തങ്ങള്‍ അധ്യക്ഷതവഹിച്ചു. ശരീഫ്‌ നരിപ്പറ്റ, വി പി കുഞ്ഞു സംസാരിച്ചു. കാപ്‌ഷന്‍: സരണി സര്‍ഗവേദി കോഴിക്കോട്ട്‌ സംഘടിപ്പിച്ച ചാന്ദ്‌പാഷാ അനുസ്‌മരണം എരഞ്ഞോളിമൂസ ഉദ്‌ഘാടനം ചെയ്യുന്നു